ബണ്ട്വാള്‍-മൂഡുബിദ്രി റോഡില്‍ ടിപ്പര്‍ലോറി മോട്ടോര്‍ സൈക്കിളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
മംഗളൂരു: ബണ്ട്വാള്‍-മൂഡുബിദ്രി റോഡില്‍ സിദ്ദക്കട്ടെക്ക് സമീപം സോര്‍നാട് എന്ന സ്ഥലത്ത് ടിപ്പര്‍ ലോറി മോട്ടോര്‍ സൈക്കിളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ ലൊറേറ്റോ കമല്‍ക്കാട്ടിലെ നിതേഷ് (28), കാമജെയിലെ ശശിധര്‍ ആചാര്യ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സിദ്ധകട്ടെയില്‍ നിന്ന് ബണ്ട്വാളിലേക്ക് ഇരുവരും മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ ബണ്ട്വാള്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് […]

മംഗളൂരു: ബണ്ട്വാള്‍-മൂഡുബിദ്രി റോഡില്‍ സിദ്ദക്കട്ടെക്ക് സമീപം സോര്‍നാട് എന്ന സ്ഥലത്ത് ടിപ്പര്‍ ലോറി മോട്ടോര്‍ സൈക്കിളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരായ ലൊറേറ്റോ കമല്‍ക്കാട്ടിലെ നിതേഷ് (28), കാമജെയിലെ ശശിധര്‍ ആചാര്യ (27) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സിദ്ധകട്ടെയില്‍ നിന്ന് ബണ്ട്വാളിലേക്ക് ഇരുവരും മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ ബണ്ട്വാള്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച ശേഷം ഡ്രൈവര്‍ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. നിതേഷിന്റെയും ശശിധറിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. ശശിധറും നിതേഷും സുഹൃത്തുക്കളായിരുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന ശശിധര്‍ ഒരു ഗ്രാനൈറ്റ് ഷോറൂമിലും ജോലി ചെയ്തിരുന്നു. മാതാപിതാക്കളുടെ ഏക മകനാണ്. അടുത്തിടെ ശശിധറിന്റെ കുടുംബം കാമജെയില്‍ ഒരു പുതിയ വീട് നിര്‍മിച്ചു. മാതാപിതാക്കളും ഒരു സഹോദരനുമാണ് നിതേഷിനുള്ളത്. ബൈക്ക് മെക്കാനിക്കായ നിതേഷ് ചെറിയ ജോലികളും ചെയ്തിരുന്നു.