എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുറ്റിക്കോല്‍: കാറില്‍ മാരക ലഹരിമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്ത് വാഹന പരിശോധനക്കിടയിലാണ് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി ബെണ്ടിച്ചാലിലെ ഉമ്മര്‍ ഫാറൂഖ്(25), പെരിയ നവോദയ നഗറിലെ ബി.എച്ച്.അബ്ദുല്‍ അസീസ്(35)എന്നിവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ബന്തടുക്ക എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കുണ്ടംകുഴി, ബന്തടുക്ക ഭാഗങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടയിലാണ് ഇവര്‍ പിടിയിലായത്. മാരുതി റിട്ട്‌സ് കാറില്‍ നിന്നാണ് മയക്ക്മരുന്ന് കണ്ടെത്തിയത്. 46 ഗ്രാം സിന്തറ്റിക് ഡ്രഗ്ഗ് ലഹരിമരുന്നാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബന്തടുക്ക […]

കുറ്റിക്കോല്‍: കാറില്‍ മാരക ലഹരിമരുന്ന് കടത്തുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയിലായി. കുറ്റിക്കോല്‍ കാഞ്ഞാനടുക്കത്ത് വാഹന പരിശോധനക്കിടയിലാണ് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി ബെണ്ടിച്ചാലിലെ ഉമ്മര്‍ ഫാറൂഖ്(25), പെരിയ നവോദയ നഗറിലെ ബി.എച്ച്.അബ്ദുല്‍ അസീസ്(35)എന്നിവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ബന്തടുക്ക എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കുണ്ടംകുഴി, ബന്തടുക്ക ഭാഗങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടയിലാണ് ഇവര്‍ പിടിയിലായത്. മാരുതി റിട്ട്‌സ് കാറില്‍ നിന്നാണ് മയക്ക്മരുന്ന് കണ്ടെത്തിയത്. 46 ഗ്രാം സിന്തറ്റിക് ഡ്രഗ്ഗ് ലഹരിമരുന്നാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബന്തടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. വരുണിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എ. ജനാര്‍ദ്ദനന്‍, എം.എ. പ്രഭാകരന്‍, സോനു സെബാസ്റ്റ്യന്‍, ഒ.പി. രതീഷ്, ഡ്രൈവര്‍ എം. കെ. രാധാകൃഷ്ണന്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it