എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആദൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആദൂര്‍ വഴിയുള്ള ലഹരിക്കടത്ത് സജീവമാകുന്നു. താര്‍ ജീപ്പില്‍ കടത്തുകയായിരുന്ന 29 ഗ്രാം എം.ഡി.എം.എയുമായി ഉദുമ, മുളിയാര്‍ സ്വദേശികളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ആര്യടുക്കം സ്വദേശിയും ഈച്ചിലങ്കാലില്‍ താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് എം.ഡി.എം.എ കടത്തുന്നതായി ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച വിവരം കൈമാറിയതിനെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ ഇ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ട് […]

ആദൂര്‍: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആദൂര്‍ വഴിയുള്ള ലഹരിക്കടത്ത് സജീവമാകുന്നു. താര്‍ ജീപ്പില്‍ കടത്തുകയായിരുന്ന 29 ഗ്രാം എം.ഡി.എം.എയുമായി ഉദുമ, മുളിയാര്‍ സ്വദേശികളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ആര്യടുക്കം സ്വദേശിയും ഈച്ചിലങ്കാലില്‍ താമസക്കാരനുമായ മുനീര്‍(28), മുളിയാര്‍ മൂലടുക്കത്തെ നിസാമുദ്ദീന്‍(27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് എം.ഡി.എം.എ കടത്തുന്നതായി ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന് ലഭിച്ച വിവരം കൈമാറിയതിനെ തുടര്‍ന്ന് ആദൂര്‍ എസ്.ഐ ഇ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ട് 4 മണിയോടെ അതിര്‍ത്തിയിലെ പഞ്ചിക്കല്ലില്‍ വെച്ച് എം.ഡി.എം.എയുമായി വരികയായിരുന്ന ജീപ്പ് തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് വാഹനം കടന്നുപോയി. ഇതോടെ ആദൂര്‍ കുണ്ടാര്‍ പാലത്തിനടുത്തുവെച്ച് ടിപ്പര്‍ലോറി കുറുകെയിട്ട് ജീപ്പ് തടഞ്ഞ പൊലീസ് സംഘം പരിശോധിച്ചപ്പോള്‍ മുനീറിന്റെ പോക്കറ്റില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ജീപ്പും മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഡീഷണല്‍ എസ്.ഐ മോഹനന്‍, എ.എസ്.ഐ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, അജയ് വില്‍സണ്‍, ഗുരുരാജ്, ഹരീഷ്, സുനീഷ്, അശോകന്‍ എന്നിവരും മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തു.
ഒരാഴ്ച മുമ്പ് ആദൂര്‍ പള്ളത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്ന് കഞ്ചാവും ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും ആദൂര്‍ വഴി കാസര്‍കോട്ടേക്ക് കടത്തുകയാണ് ചെയ്യുന്നത്. കഞ്ചാവുമായി നിരവധി പേരാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇതിന് മുമ്പ് പിടിയിലായത്. ലഹരിക്കടത്ത് വര്‍ധിച്ച സാഹചര്യത്തില്‍ ആദൂര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it