മൂഡുബിദ്രിയില്‍ നിന്ന് മോഷ്ടിച്ച ബൊലേറോ ജീപ്പുമായി രണ്ട് യുവാക്കള്‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍
കാഞ്ഞങ്ങാട്: കര്‍ണാടക മൂഡുബിദ്രിയില്‍ നിന്ന് മോഷ്ടിച്ച വാഹനവുമായി രണ്ടുപേര്‍ കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. ഉദുമ മാങ്ങാട്ടെ റംസാന്‍ (21), മഞ്ചേശ്വരത്തെ അല്‍ത്താഫ് (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ചിത്താരി ചാമുണ്ഡിക്കുനിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂഡുബിദ്രിയില്‍ നിന്നും കവര്‍ന്ന ബൊലേറോ ജീപ്പില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടയിലാണ് പൊലീസിന്റെ മുന്നില്‍ പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. സംഘത്തിലുള്ള മറ്റുള്ളവരെ […]

കാഞ്ഞങ്ങാട്: കര്‍ണാടക മൂഡുബിദ്രിയില്‍ നിന്ന് മോഷ്ടിച്ച വാഹനവുമായി രണ്ടുപേര്‍ കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. ഉദുമ മാങ്ങാട്ടെ റംസാന്‍ (21), മഞ്ചേശ്വരത്തെ അല്‍ത്താഫ് (20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ചിത്താരി ചാമുണ്ഡിക്കുനിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂഡുബിദ്രിയില്‍ നിന്നും കവര്‍ന്ന ബൊലേറോ ജീപ്പില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്നതിനിടയിലാണ് പൊലീസിന്റെ മുന്നില്‍ പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. സംഘത്തിലുള്ള മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. കേരള-കര്‍ണാടക സംസ്ഥാനങ്ങളില്‍ വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേസുകളുണ്ട്. അടുത്തകാലത്ത് ജില്ലയില്‍ നടന്ന വാഹന കവര്‍ച്ചകളില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതും അന്വേഷിച്ചുവരികയാണ്. കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനാണ് ഹൊസ്ദുര്‍ഗ് പൊലീസ് ശ്രമിക്കുന്നത്.