തമിഴ്‌നാട്ടില്‍ നടന്നുപോകുന്നതിനിടെ വിധവയെ ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: വിധവയായ സ്ത്രീയെ ക്ഷേത്രത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാഗപട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാല്‍പതുകാരിയായ വിധവയെ ബലാത്സംഗം ചെയ്തത്. സ്ത്രീയുടെ പരാതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ. ആനന്ദ് (24) എന്നിവരാണ് അറസ്റ്റിലായത്. രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ അരുണ്‍ രാജും ആനന്ദും ചേര്‍ന്ന് ബലം പ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം വിവരം […]

ചെന്നൈ: വിധവയായ സ്ത്രീയെ ക്ഷേത്രത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാഗപട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാല്‍പതുകാരിയായ വിധവയെ ബലാത്സംഗം ചെയ്തത്. സ്ത്രീയുടെ പരാതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ. ആനന്ദ് (24) എന്നിവരാണ് അറസ്റ്റിലായത്.

രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ അരുണ്‍ രാജും ആനന്ദും ചേര്‍ന്ന് ബലം പ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെട്ടു.

സ്ത്രീയെ നാഗപ്പട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പോലീസ് അറിയിച്ചു.

Related Articles
Next Story
Share it