പുത്തൂരിനടുത്ത് നദിയില്‍ കുളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: നദിയില്‍ കുളിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. നെല്ലിയാടി ശാന്തിബെട്ടുവിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഡാകിര്‍ (19), ഉപ്പിനങ്ങാടി സരളിക്കട്ടെയിലെ മുഹമ്മദ് സിനാന്‍ (21) എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഡാകിറിന്റെ പിതാവ് ഉമ്മറിന്റെ സഹോദരീപുത്രനാണ് മുഹമ്മദ് സിനാന്‍. തിങ്കളാഴ്ച വൈകിട്ട് പുത്തൂര്‍ താലൂക്കിലെ നൂജിബല്‍ത്തിലയിലെ ഇച്ചലാംപടി കുംബുലയയിലുള്ള ഗുണ്ടിയ നദിയില്‍ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നു. ഡാക്കിര്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. സിനാന്‍ അമ്മാവന്റെ കോഴി ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു. മോട്ടോര്‍ ബൈക്കില്‍ എത്തിയ ഇരുവരും പാലത്തിന് സമീപം […]

പുത്തൂര്‍: നദിയില്‍ കുളിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. നെല്ലിയാടി ശാന്തിബെട്ടുവിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഡാകിര്‍ (19), ഉപ്പിനങ്ങാടി സരളിക്കട്ടെയിലെ മുഹമ്മദ് സിനാന്‍ (21) എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഡാകിറിന്റെ പിതാവ് ഉമ്മറിന്റെ സഹോദരീപുത്രനാണ് മുഹമ്മദ് സിനാന്‍. തിങ്കളാഴ്ച വൈകിട്ട് പുത്തൂര്‍ താലൂക്കിലെ നൂജിബല്‍ത്തിലയിലെ ഇച്ചലാംപടി കുംബുലയയിലുള്ള ഗുണ്ടിയ നദിയില്‍ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നു. ഡാക്കിര്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. സിനാന്‍ അമ്മാവന്റെ കോഴി ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.
മോട്ടോര്‍ ബൈക്കില്‍ എത്തിയ ഇരുവരും പാലത്തിന് സമീപം വാഹനം നിര്‍ത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് രണ്ടുപേരും ഒഴുക്കില്‍പെട്ടത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

Related Articles
Next Story
Share it