വളമുണ്ടാക്കാന്‍ പച്ചിലകള്‍ ശേഖരിക്കുന്നതിനിടെ തോട്ടില്‍ വീണ് ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

മംഗളൂരു: വളമുണ്ടാക്കാന്‍ പച്ചിലകള്‍ ശേഖരിക്കുന്നതിനിടെ തോട്ടില്‍ വീണ് ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കുന്താപുര അല്‍ബാഡി ഗ്രാമത്തിലെ പരേതനായ കാലു നായിക്കിന്റെ മകന്‍ മോഹന്‍ നായിക് (21), മഹാബാല നായിക്കിന്റെ മകന്‍ സുരേഷ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ലോക്ഡൗണ്‍ കാരണം ജോലി നഷ്ടമായതോടെ ഇരുവരും കൂലിക്ക് കാര്‍ഷിക ജോലികള്‍ ചെയ്തുവരികയായിരുന്നു. ഗന്തുബീലുവിലെ കൃഷ്ണ നായിക്കിന്റെ കൃഷിസ്ഥലത്ത് ജോലിക്കെത്തിയ മോഹന്‍ നായികും സുരേഷും വളത്തിനായി ഒഴുക്കുള്ള തോടിന്റെ കരയില്‍ പച്ചിലകള്‍ ശേഖരിച്ചുവരികയായിരുന്നു. ഇതിനിടെ തോടിന്റെ […]

മംഗളൂരു: വളമുണ്ടാക്കാന്‍ പച്ചിലകള്‍ ശേഖരിക്കുന്നതിനിടെ തോട്ടില്‍ വീണ് ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കുന്താപുര അല്‍ബാഡി ഗ്രാമത്തിലെ പരേതനായ കാലു നായിക്കിന്റെ മകന്‍ മോഹന്‍ നായിക് (21), മഹാബാല നായിക്കിന്റെ മകന്‍ സുരേഷ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ലോക്ഡൗണ്‍ കാരണം ജോലി നഷ്ടമായതോടെ ഇരുവരും കൂലിക്ക് കാര്‍ഷിക ജോലികള്‍ ചെയ്തുവരികയായിരുന്നു. ഗന്തുബീലുവിലെ കൃഷ്ണ നായിക്കിന്റെ കൃഷിസ്ഥലത്ത് ജോലിക്കെത്തിയ മോഹന്‍ നായികും സുരേഷും വളത്തിനായി ഒഴുക്കുള്ള തോടിന്റെ കരയില്‍ പച്ചിലകള്‍ ശേഖരിച്ചുവരികയായിരുന്നു. ഇതിനിടെ തോടിന്റെ കരയിടിയുകയും രണ്ടുപേരും തോട്ടിലേക്ക് വീഴുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും യുവാക്കള്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തോട്ടില്‍ കണ്ടെത്തിയത്. രണ്ടുപേരും ഒരുമിച്ച് തോട്ടില്‍ വീണതാണോ ഒരാള്‍ തോട്ടില്‍ വീണപ്പോള്‍ മറ്റേയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതാണോയെന്ന് വ്യക്തമല്ല.
മരിച്ചവര്‍ സഹോദരങ്ങളുടെ മക്കളാണ്. ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്ന മോഹന്‍ നായിക് കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് അടുത്തിടെ നാട്ടില്‍ തിരിച്ചെത്തുകയും കൂലിക്ക് കാര്‍ഷികജോലികള്‍ ചെയ്തുവരികയുമായിരുന്നു. വാടക അടിസ്ഥാനത്തില്‍ ഓട്ടോ റിക്ഷ ഓടിച്ചും ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നു. സുരേഷ് തുടര്‍പഠനത്തിനായി അടുത്തിടെ ഒരു കോളേജില്‍ പ്രവേശനം നേടിയിരുന്നു.

Related Articles
Next Story
Share it