സിഡ്‌നിയില്‍ കടലില്‍ വീണ് രണ്ട് യുവതികളുടെ മരണം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കാസര്‍കോട് ബന്ധമുള്ള യുവതി അടക്കം രണ്ട് മലയാളി യുവതികള്‍ ദാരുണമായി മരണപ്പെട്ടു. കാസര്‍കോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യ കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സിഡ്‌നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ […]

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കടലില്‍ വീണ് കാസര്‍കോട് ബന്ധമുള്ള യുവതി അടക്കം രണ്ട് മലയാളി യുവതികള്‍ ദാരുണമായി മരണപ്പെട്ടു. കാസര്‍കോട് തായലങ്ങാടി മല്യാസ് ലൈനിലെ ഡോ. സിറാജുദ്ദീന്റെ ഭാര്യ കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സിഡ്‌നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോള്‍ കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മര്‍വയെയും ഷാനിയെയും കണ്ടെടുത്തത്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിമിന്റെയും കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിന്റെയും മകളാണ് മര്‍വ്വ. ഓസ്ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. മക്കള്‍: ഹംദാന്‍, സല്‍മാന്‍, വഫ. സഹോദരങ്ങള്‍: നൂറുല്‍ ഹുദ (കാനഡ), ഹിബ (ഷാര്‍ജ), ഹാദി (ബി.ടെക് വിദ്യാര്‍ത്ഥി).
കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് നരെഷ ഹാരിസ്. എ.എസ്. റഹ്മാന്റെയും ലൈലയുടെയും മകളാണ്. മക്കള്‍: സായാന്‍ അയ്മിന്‍, മുസ്‌ക്കാന്‍ ഹാരിസ്, ഇസ്ഹാന്‍ ഹാരിസ്.
ശക്തമായ തിരമാലകളും വഴുവഴുപ്പുള്ള പാറകളുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മുങ്ങിമരണം നടന്ന പ്രദേശം 'ബ്ലാക് സ്‌പോട്' എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഈ സ്ഥലത്ത് നേരത്തെയും സമാന രീതിയിലുള്ള അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്ന് ഡിസ്റ്റിക്ഷനോടെ മാസ്റ്റര്‍ ഓഫ് സ്‌നബിലിറ്റിയില്‍ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയ മര്‍വ സൗദി അറേബ്യയിലെ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യഭ്യാസം നേടിയത്. 2007ല്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് ബിരുദവും 2020ല്‍ ഓസ്‌ട്രേലിയയിലെ കര്‍ടിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍വെയര്‍മെന്റ് ആന്റ് ക്ലയ്മറ്റ് എമര്‍ജന്‍സിയില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച മര്‍വ്വയുടെ അപകട മരണം എല്ലാവരെയും കണ്ണീരിലാഴ്ത്തി.

Related Articles
Next Story
Share it