പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപം അതിഥിതൊഴിലാളികളായ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: അതിഥിതൊഴിലാളികളായ രണ്ട് യുവാക്കളെ പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളം തെക്കു ഭാഗത്ത് ദൂരത്തില്‍ റെയില്‍വേ ട്രാക്കിന് സമീപത്തായി മധ്യപ്രദേശ് സ്വദേശികളായ രബിസിംഗ്, അജു സിംഗ് എന്നിവരെയാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി തെറിച്ചു വീണതായി സംശയിക്കുന്നു. ഇവര്‍ കുണിയ ഭാഗത്ത് ചെങ്കല്‍ പണയിലെ തൊഴിലാളികളാണ്.ബേക്കല്‍ എസ്.ഐമാരായ രജനീഷ് എം, സാലിം കെ, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ […]

കാഞ്ഞങ്ങാട്: അതിഥിതൊഴിലാളികളായ രണ്ട് യുവാക്കളെ പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളം തെക്കു ഭാഗത്ത് ദൂരത്തില്‍ റെയില്‍വേ ട്രാക്കിന് സമീപത്തായി മധ്യപ്രദേശ് സ്വദേശികളായ രബിസിംഗ്, അജു സിംഗ് എന്നിവരെയാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി തെറിച്ചു വീണതായി സംശയിക്കുന്നു. ഇവര്‍ കുണിയ ഭാഗത്ത് ചെങ്കല്‍ പണയിലെ തൊഴിലാളികളാണ്.
ബേക്കല്‍ എസ്.ഐമാരായ രജനീഷ് എം, സാലിം കെ, രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it