പച്ചപ്പ് പടര്‍ത്തി പയസ്വിനി: മാവിന്‍തൈയുടെ അതിജീവനത്തിന് ഇന്ന് രണ്ട് വയസ്
കാസര്‍കോട്: കവയിത്രി സുഗതകുമാരി ടീച്ചര്‍ നട്ടു നനച്ച തേന്മാവ് 'പയസ്വിനി'ക്ക് ഇന്ന് രണ്ട് വയസ് തികഞ്ഞു. ദേശീയപാതാ വികസനത്തിന്റെ പേരില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പറിച്ചു മാറ്റി അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ അങ്കണത്തില്‍ നട്ട മാവിന്‍തൈ കണ്ണിന് കുളിര്‍മ പകര്‍ന്ന് നിറയെ പച്ചപുതച്ച് വളരുകയാണ്.പയസ്വിനിയുടെ അതിജീവനം ഒരുതരം വൈകാരികതയോടെ തന്നെ മനസില്‍ സൂക്ഷിക്കുന്ന കാസര്‍കോട് പീപ്പിള്‍സ് ഫോറം രണ്ടാം വാര്‍ഷികത്തില്‍ ഇന്ന് രാവിലെ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘവും കാസര്‍കോട് […]

കാസര്‍കോട്: കവയിത്രി സുഗതകുമാരി ടീച്ചര്‍ നട്ടു നനച്ച തേന്മാവ് 'പയസ്വിനി'ക്ക് ഇന്ന് രണ്ട് വയസ് തികഞ്ഞു. ദേശീയപാതാ വികസനത്തിന്റെ പേരില്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പറിച്ചു മാറ്റി അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂള്‍ അങ്കണത്തില്‍ നട്ട മാവിന്‍തൈ കണ്ണിന് കുളിര്‍മ പകര്‍ന്ന് നിറയെ പച്ചപുതച്ച് വളരുകയാണ്.
പയസ്വിനിയുടെ അതിജീവനം ഒരുതരം വൈകാരികതയോടെ തന്നെ മനസില്‍ സൂക്ഷിക്കുന്ന കാസര്‍കോട് പീപ്പിള്‍സ് ഫോറം രണ്ടാം വാര്‍ഷികത്തില്‍ ഇന്ന് രാവിലെ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘവും കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും മാതൃഭൂമി സീഡും കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസും ഒപ്പം ചേരുന്നുണ്ട്.