നിര്‍മ്മാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി; പൂടംകല്ലിലെ അമ്മയും കുഞ്ഞും വാര്‍ഡ് ഇനിയും തുടങ്ങിയില്ല

കാഞ്ഞങ്ങാട്: പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിലെ അമ്മയും കുഞ്ഞും വാര്‍ഡ് ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഡ് എന്ന് തുറക്കുമെന്നാണ് മലയോര വാസികള്‍ ചോദിക്കുന്നത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഡ് മാറാല പിടിച്ചു കിടക്കുകയാണ്. 2019ല്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയപ്പോള്‍ ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചുവെങ്കിലും ഈ ഭീതി മാറിയതോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.അതേ സമയം വാര്‍ഡിലേക്കാ വശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള കാല താമസമാണ് വാര്‍ഡ് […]

കാഞ്ഞങ്ങാട്: പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിലെ അമ്മയും കുഞ്ഞും വാര്‍ഡ് ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഡ് എന്ന് തുറക്കുമെന്നാണ് മലയോര വാസികള്‍ ചോദിക്കുന്നത്. 2022 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാര്‍ഡ് മാറാല പിടിച്ചു കിടക്കുകയാണ്. 2019ല്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയപ്പോള്‍ ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചുവെങ്കിലും ഈ ഭീതി മാറിയതോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
അതേ സമയം വാര്‍ഡിലേക്കാ വശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള കാല താമസമാണ് വാര്‍ഡ് തുറക്കുന്നതിന് തടസമാകുന്നത്. മൂന്ന് പ്രസവ രോഗ വിദഗ്ധര്‍, അനസ്തീഷ്യാ വിദഗ്ധര്‍, കുട്ടികളുടെ ഡോക്ടര്‍, നഴ്‌സിങ് ഓഫിസര്‍ നഴ്‌സിങ് അസിസ്റ്റന്റ്, അനുബന്ധ ജീവനക്കാര്‍ എന്നീ തസ്തികകളാണ് വേണ്ടത്.
ഈ തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വാര്‍ഡ് നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരാഞ്ഞിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ജീവനക്കാരെ എന്ന് നിയമിക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ആസ്പത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആധുനിക നിലവാരമുള്ള ഓപ്പറേഷന്‍ തിയേറ്ററടക്കമുള്ള അമ്മയും കുഞ്ഞും വാര്‍ഡ് ഒരുക്കിയത്.
ഒരുകോടി 60 ലക്ഷം രൂപ ചെലവഴിച്ചാണിത്. അമ്മയും കുഞ്ഞും വാര്‍ഡ് ഒരുങ്ങിയാല്‍ മലയോരത്തെ ഏഴോളം പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്കോ മറ്റു സ്വകാര്യ ആസ്പത്രികളിലേക്കോ പോകേണ്ട സാഹചര്യം ഒഴിവാകും.

Related Articles
Next Story
Share it