ടി വി ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു

ബോവിക്കാനം: ടിവി ദേഹത്തു വീണ് രണ്ട് വയസുകാരൻ മരിച്ചു. തെക്കിൽ ഉക്രമ്പാടി സ്വദേശിയും ഗള്‍ഫുകാരനുമായ നിസാറിന്റെയും ബാവിക്കരയിലെ  ഫായിസയുടെയും ഏക മകനായ മുഹമ്മദ് ശാക്കിറാണ്(രണ്ട്) മരിച്ചത്. ഇന്നലെ ഉച്ചയോടെ ഫായിസയുടെ ബാവിക്കരയിലെ വീട്ടിൽ വച്ച് കളിച്ചു കൊണ്ടിരുന്ന കുട്ടി ടിവി യുടെ വയർ വലിച്ചതിനെ തുടർന്ന് ടി വി വച്ചിരുന്ന സ്റ്റാൻഡടക്കം ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ കാസർകോട്ടേ സ്വകാര്യാശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ബോവിക്കാനം: ടിവി ദേഹത്തു വീണ് രണ്ട് വയസുകാരൻ മരിച്ചു.
തെക്കിൽ ഉക്രമ്പാടി സ്വദേശിയും ഗള്‍ഫുകാരനുമായ നിസാറിന്റെയും ബാവിക്കരയിലെ ഫായിസയുടെയും ഏക മകനായ മുഹമ്മദ് ശാക്കിറാണ്(രണ്ട്) മരിച്ചത്. ഇന്നലെ ഉച്ചയോടെ ഫായിസയുടെ ബാവിക്കരയിലെ വീട്ടിൽ വച്ച് കളിച്ചു കൊണ്ടിരുന്ന കുട്ടി ടിവി യുടെ വയർ വലിച്ചതിനെ തുടർന്ന് ടി വി വച്ചിരുന്ന സ്റ്റാൻഡടക്കം ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ കാസർകോട്ടേ സ്വകാര്യാശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Related Articles
Next Story
Share it