ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ 2 യുവതികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവര്‍ന്ന കേസില്‍ രണ്ട് യുവതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസനിലെ പൂര്‍ണ്ണിമ(25), പ്രമീള(24) എന്നിവരാണ് അറസ്റ്റിലായത്. വോര്‍ക്കാടി കൂട്ടത്തജയിലെ സുഹാസിനിയുടെ വീട്ടില്‍ ഫെബ്രുവരിയിലായിരുന്നു കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും 2000 രൂപയും മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും കവരുകയായിരുന്നു. കര്‍ണാടക ബാങ്കിന്റെ എ.ടി.എം. ഉപയോഗിച്ച് പിന്നീട് 25,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തി. ഒരു വര്‍ഷം മുമ്പാണ് ഇവരെ ഒരാള്‍ […]

മഞ്ചേശ്വരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവര്‍ന്ന കേസില്‍ രണ്ട് യുവതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസനിലെ പൂര്‍ണ്ണിമ(25), പ്രമീള(24) എന്നിവരാണ് അറസ്റ്റിലായത്. വോര്‍ക്കാടി കൂട്ടത്തജയിലെ സുഹാസിനിയുടെ വീട്ടില്‍ ഫെബ്രുവരിയിലായിരുന്നു കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും 2000 രൂപയും മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും കവരുകയായിരുന്നു. കര്‍ണാടക ബാങ്കിന്റെ എ.ടി.എം. ഉപയോഗിച്ച് പിന്നീട് 25,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തി. ഒരു വര്‍ഷം മുമ്പാണ് ഇവരെ ഒരാള്‍ വീട്ടുജോലിക്കായി എത്തിച്ചത്. സുഹാസിനി ഉച്ചക്ക് ഉറങ്ങുന്ന സമയത്തായിരുന്നു കവര്‍ച്ച നടത്തിയത്. ഹാസനില്‍വെച്ചാണ് ഇവരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it