നടന്നുപോകുന്ന വഴിയില്‍ ഇരുചക്ര വാഹനങ്ങള്‍; കാല്‍നട യാത്രക്കാര്‍ റോഡില്‍

കുമ്പള: നടന്നുപോകുന്ന വഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡിലൂടെ നടന്നു പോകേണ്ടിവരുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. കുമ്പള കിംഗ് സര്‍ക്കിള്‍ കോംപ്ലക്സിന് സമീപത്തെ ആറുവരി ദേശീയപാത സര്‍വ്വീസ് റോഡിന്റെ ഓവുചാലിലെ സ്ലാബിന് മുകളിലാണ് തലങ്ങും വിലങ്ങും ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.ഇത് മദ്രസ-സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ വഴിമുടക്കുകയാണ്. സര്‍വ്വീസ് റോഡില്‍ കൂടിയാണ് കാല്‍ നടയാത്രക്കാര്‍ നടന്നു പോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ നിര്‍ത്തി വാഹന ഉടമകള്‍ പല ആവശ്യങ്ങള്‍ക്കായി മംഗളൂരുവിലേക്കും കാസര്‍കോട്ടേക്കും പോകുന്നതായി […]

കുമ്പള: നടന്നുപോകുന്ന വഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് റോഡിലൂടെ നടന്നു പോകേണ്ടിവരുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. കുമ്പള കിംഗ് സര്‍ക്കിള്‍ കോംപ്ലക്സിന് സമീപത്തെ ആറുവരി ദേശീയപാത സര്‍വ്വീസ് റോഡിന്റെ ഓവുചാലിലെ സ്ലാബിന് മുകളിലാണ് തലങ്ങും വിലങ്ങും ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.
ഇത് മദ്രസ-സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ വഴിമുടക്കുകയാണ്. സര്‍വ്വീസ് റോഡില്‍ കൂടിയാണ് കാല്‍ നടയാത്രക്കാര്‍ നടന്നു പോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ നിര്‍ത്തി വാഹന ഉടമകള്‍ പല ആവശ്യങ്ങള്‍ക്കായി മംഗളൂരുവിലേക്കും കാസര്‍കോട്ടേക്കും പോകുന്നതായി നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it