ബംഗളൂരു എസ്.പി ഓഫീസിലെ ക്ലര്‍ക്ക് 14 വര്‍ഷമായി ഉപയോഗിച്ചത് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനം; സംഭവം പുറത്തുവന്നത് ഇതേ വാഹനം ഇടിച്ച് യുവതി മരണപ്പെട്ട സംഭവത്തിലെ അന്വേഷണത്തിനിടെ, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ബംഗളൂരു: ബംഗളൂരുവിലെ എസ്.പി ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു ക്ലര്‍ക്ക് 14 വര്‍ഷമായി ഉപയോഗിച്ചത് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനം. ബംഗളൂരു സൗത്ത് സ്വദേശി കൃഷ്ണ ജോയിസാണ് വര്‍ഷങ്ങളായി വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് ഉപയോഗിച്ചതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2008 മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ജനുവരി 25ന് ബംഗളൂരുവില്‍ കൃഷ്ണ ജോയിസ് ഓടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ നടന്ന അന്വേഷണത്തിനിടെയാണ് സംഭവം പുറത്തായത്. ഈ അപകടത്തില്‍ നൂര്‍ജഹാന്‍ എന്ന യുവതി മരിച്ചിരുന്നു. ബന്ധുവായ സയീദ് […]

ബംഗളൂരു: ബംഗളൂരുവിലെ എസ്.പി ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു ക്ലര്‍ക്ക് 14 വര്‍ഷമായി ഉപയോഗിച്ചത് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനം. ബംഗളൂരു സൗത്ത് സ്വദേശി കൃഷ്ണ ജോയിസാണ് വര്‍ഷങ്ങളായി വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് ഉപയോഗിച്ചതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2008 മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ജനുവരി 25ന് ബംഗളൂരുവില്‍ കൃഷ്ണ ജോയിസ് ഓടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ നടന്ന അന്വേഷണത്തിനിടെയാണ് സംഭവം പുറത്തായത്. ഈ അപകടത്തില്‍ നൂര്‍ജഹാന്‍ എന്ന യുവതി മരിച്ചിരുന്നു. ബന്ധുവായ സയീദ് സലിം പാഷയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു നൂര്‍ജഹാന്‍. ഇതിനിടെ ഒരു ബൈക്ക് സയീദിന്റെ ബൈക്കിന് പിന്നില്‍ നിന്ന് ഇടിച്ചതിനെ തുടര്‍ന്ന് നൂര്‍ജഹാന്‍ റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെടുകയായിരുന്നു. അജ്ഞാതനായ ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അപകടദിവസം സുഹൃത്ത് കൃഷ്ണ ജോയിസിന്റെ ബൈക്ക് എടുത്തിരുന്നതായി പാഷ പൊലീസിനോട് പറഞ്ഞു. ട്രാഫിക് പോലീസ് നമ്പര്‍ പ്ലേറ്റ് പരിശോധിച്ചപ്പോള്‍ മറ്റൊരു ബജാജ് ബോക്‌സര്‍ ബൈക്കിലും ഇതേ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. പൊലീസ് ഉടന്‍ തന്നെ കൃഷ്ണ ജോയിസിനെ നോട്ടീസയച്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് യഥാര്‍ഥ സത്യം പുറത്തുവന്നത്. 2008ല്‍ ഒരു ഷോറൂമില്‍ നിന്ന് പുതിയ ബൈക്ക് വാങ്ങിയെന്നും അത് രജിസ്റ്റര്‍ ചെയ്തില്ലെന്നും വ്യാജ നമ്പര്‍ പ്ലേറ്റില്‍ ഓടിക്കുകയായിരുന്നെന്നും കൃഷ്ണ ജോയിസ് പോലീസിനോട് സമ്മതിച്ചു. കൃഷ്ണ ജോയിസിനെതിരെ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.