ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക്പോസ്റ്റ് റോഡില്‍ വീണു; വൈദ്യുതികമ്പിയില്‍ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് റോഡില്‍ വീണു. ഇതേ തുടര്‍ന്ന് ചിതറിക്കിടന്ന വൈദ്യുതി കമ്പിയില്‍ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ബെല്‍ത്തങ്ങാടി കാജൂര്‍-ദിദുപെ സാംസെ റോഡിലെ ഹെദിയയിലാണ് അപകടം നടന്നത്. കൊയ്യൂര്‍ സ്വദേശി രഘുവാണ് മരിച്ചത്. ഉണങ്ങിയ പുല്ല് കടത്തുകയായിരുന്ന പിക്കപ്പ് വാഹനം വൈദ്യുത തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് കമ്പികള്‍ ഇളകി റോഡില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. രാത്രി 11 മണിയോടെ രഘു ബൈക്കോടിച്ച് വരുന്നതിനിടെ കഴുത്തില്‍ കമ്പി കുരുങ്ങി […]

ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടിയില്‍ പിക്കപ്പ് വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് റോഡില്‍ വീണു. ഇതേ തുടര്‍ന്ന് ചിതറിക്കിടന്ന വൈദ്യുതി കമ്പിയില്‍ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ബെല്‍ത്തങ്ങാടി കാജൂര്‍-ദിദുപെ സാംസെ റോഡിലെ ഹെദിയയിലാണ് അപകടം നടന്നത്. കൊയ്യൂര്‍ സ്വദേശി രഘുവാണ് മരിച്ചത്. ഉണങ്ങിയ പുല്ല് കടത്തുകയായിരുന്ന പിക്കപ്പ് വാഹനം വൈദ്യുത തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് കമ്പികള്‍ ഇളകി റോഡില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. രാത്രി 11 മണിയോടെ രഘു ബൈക്കോടിച്ച് വരുന്നതിനിടെ കഴുത്തില്‍ കമ്പി കുരുങ്ങി റോഡിലേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ കമ്പിയില്‍ വൈദ്യുതി പ്രവഹിച്ചിരുന്നോ എന്നറിയില്ല. ലോക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Related Articles
Next Story
Share it