മംഗളൂരുവില്‍ ഇരുചക്രവാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
മംഗളൂരു: മംഗളൂരു ബെജായില്‍ ഇരുചക്രവാഹനവും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് 20കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബെജായ് സ്വദേശി കവന്‍ ആല്‍വയാണ് മരിച്ചത്. ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. കവന്‍ ആല്‍വ ഇരുചക്രവാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയും തല റോഡരികിലെ മരത്തില്‍ ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.