ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം മേല്‍ശാന്തിയും വാഴക്കോട് സ്വദേശിയുമായ പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകന്‍ വി.പി. ഹരിനാരായണന്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ സ്‌കൂട്ടറില്‍ ക്ഷേത്രത്തിലേക്ക് വരുമ്പോഴാണ് അപകടം. കുശവന്‍കുന്ന് സണ്‍റൈസ് ആസ്പത്രിയുടെ മുന്നില്‍ വെച്ച് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. അച്ഛനെ പൂജാദികര്‍മ്മങ്ങളില്‍ സഹായിച്ചു വരികയായിരുന്നു ഹരിനാരായണന്‍.അമ്മ: ജയശ്രീ. സഹോദരങ്ങള്‍: ശ്രീലക്ഷ്മി (പടന്നക്കാട് സി.കെ.നായര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി), ഹരിശങ്കര്‍ (മാവുങ്കാല്‍ […]

കാഞ്ഞങ്ങാട്: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം മേല്‍ശാന്തിയും വാഴക്കോട് സ്വദേശിയുമായ പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മകന്‍ വി.പി. ഹരിനാരായണന്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ സ്‌കൂട്ടറില്‍ ക്ഷേത്രത്തിലേക്ക് വരുമ്പോഴാണ് അപകടം. കുശവന്‍കുന്ന് സണ്‍റൈസ് ആസ്പത്രിയുടെ മുന്നില്‍ വെച്ച് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. അച്ഛനെ പൂജാദികര്‍മ്മങ്ങളില്‍ സഹായിച്ചു വരികയായിരുന്നു ഹരിനാരായണന്‍.
അമ്മ: ജയശ്രീ. സഹോദരങ്ങള്‍: ശ്രീലക്ഷ്മി (പടന്നക്കാട് സി.കെ.നായര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി), ഹരിശങ്കര്‍ (മാവുങ്കാല്‍ സ്വാമി രാംദാസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി).

Related Articles
Next Story
Share it