ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് പ്രത്യേക പൊലീസ് സ്‌ക്വാഡ്

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടി.കെ പൂക്കോയ തങ്ങള്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഒരു വിവരവും ലഭിച്ചില്ല. ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താന്‍ കഴിയാത്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് തലവേദനയാകുകയാണ്. ഈ സാഹചര്യത്തില്‍ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ എം.സി ഖമറുദ്ദീനെ രണ്ടാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയെന്ന നിലയില്‍ […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടി.കെ പൂക്കോയ തങ്ങള്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഒരു വിവരവും ലഭിച്ചില്ല. ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താന്‍ കഴിയാത്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് തലവേദനയാകുകയാണ്. ഈ സാഹചര്യത്തില്‍ പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ എം.സി ഖമറുദ്ദീനെ രണ്ടാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയെന്ന നിലയില്‍ ഖമറുദ്ദീനെക്കാള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളറിയാവുന്നത് പൂക്കോയ തങ്ങള്‍ക്കാണ്. ഫാഷന്‍ഗോള്‍ഡിന്റെ ചെയര്‍മാനായിരുന്ന ഖമറുദ്ദീന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തിരക്കുകളിലായതിനാല്‍ മാനേജിംഗ് ഡയറക്ടറെന്ന നിലയില്‍ സ്ഥാപത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നത് പൂക്കോയ തങ്ങളാണ്. ഖമറുദ്ദീന് പിറകെ പൂക്കോയ തങ്ങളെയും ചോദ്യം ചെയ്യുന്നതിനായി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് പൂക്കോയ തങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. നിക്ഷേപതട്ടിപ്പ് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൂക്കോയ തങ്ങളും ഖമറുദ്ദീനും നൂറിലേറെ കേസുകളില്‍ പ്രതികളാണ്. പൂക്കോയതങ്ങളുടെ മകനടക്കം രണ്ടുപ്രതികള്‍ കൂടിയുണ്ട്. ഖമറുദ്ദീനെ മാത്രമാണ് ഇതുവരെയായി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.

Related Articles
Next Story
Share it