ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്‍മാര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്മാര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ലോബ്‌സാങ് സാംഗ്യ(24), ദക്പ ഫുണ്ടെ (40) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര കന്നഡയിലെ മുണ്ടുകോട് ടിബറ്റന്‍ കോളനിയിലാണ് ഇരുവരും താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു അത്താവര്‍ സ്വദേശിയായ അലക്‌സാണ്ടറുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് ടിബറ്റന്‍ പൗരന്‍മാര്‍ 1.12 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

മംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്മാര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ലോബ്‌സാങ് സാംഗ്യ(24), ദക്പ ഫുണ്ടെ (40) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര കന്നഡയിലെ മുണ്ടുകോട് ടിബറ്റന്‍ കോളനിയിലാണ് ഇരുവരും താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരു അത്താവര്‍ സ്വദേശിയായ അലക്‌സാണ്ടറുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ അക്കൗണ്ടില്‍ നിന്ന് ടിബറ്റന്‍ പൗരന്‍മാര്‍ 1.12 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

Related Articles
Next Story
Share it