കാഞ്ഞങ്ങാട്ട് രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കാരാട്ടുവയലില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നു. വെങ്കിട്ടരമണ ദേവസ്ഥാനം, സമീപത്തെ പന്നിക്കുളത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. വെങ്കിട്ട രമണ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് നാലമ്പലത്തില്‍ കടന്നാണ് ഭണ്ഡാരങ്ങള്‍ കവര്‍ന്നത്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ ഗേറ്റും തകര്‍ത്ത നിലയിലാണുള്ളത്. വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിലെ ഒരു ഭണ്ഡാരവും സമീപത്തെ നാഗപ്രതിഷ്ഠയ്ക്ക് സമീപത്തെ ഭണ്ഡാരവും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം നാണയത്തുട്ടുകള്‍ ഉപേക്ഷിച്ച നിലയിലുമുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെ ക്ഷേത്ര പൂജാരി ഗണേഷ് ഭട്ട് നടതുറക്കാനെത്തിയപ്പോഴാണ് […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കാരാട്ടുവയലില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നു. വെങ്കിട്ടരമണ ദേവസ്ഥാനം, സമീപത്തെ പന്നിക്കുളത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. വെങ്കിട്ട രമണ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് നാലമ്പലത്തില്‍ കടന്നാണ് ഭണ്ഡാരങ്ങള്‍ കവര്‍ന്നത്. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ ഗേറ്റും തകര്‍ത്ത നിലയിലാണുള്ളത്. വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിലെ ഒരു ഭണ്ഡാരവും സമീപത്തെ നാഗപ്രതിഷ്ഠയ്ക്ക് സമീപത്തെ ഭണ്ഡാരവും തകര്‍ത്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം നാണയത്തുട്ടുകള്‍ ഉപേക്ഷിച്ച നിലയിലുമുണ്ട്.
ഇന്ന് രാവിലെ ആറുമണിയോടെ ക്ഷേത്ര പൂജാരി ഗണേഷ് ഭട്ട് നടതുറക്കാനെത്തിയപ്പോഴാണ് ക്ഷേത്രം തുറന്ന് കിടക്കുന്നത് കണ്ടത്. പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. ബാലകൃഷ്ണന്‍, എ. എസ്. ഐ. വി. മാധവന്‍ എന്നിവര്‍ സ്ഥലത്തെത്തി.
ക്ഷേത്രം പ്രസിഡണ്ട് പ്രദീപ് കുമാറിന്റെ പരാതിയില്‍ കേസെടുത്തു.