തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ട് കൗമാരക്കാര്‍ മരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ് രണ്ട് കൗമാരക്കാര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. ഇവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരും വീണത്. ഒരാള്‍ ട്രെയിനിന് അടിയില്‍പ്പെടുകയും മറ്റയാള്‍ പ്ലാറ്റ്ഫോമില്‍ തലയടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചാലക്കുടിയിലെ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it