ബായാര്‍: ബായാറില്‍ വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച അടക്ക സ്കൂട്ടറില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാളെ തിരയുന്നു. ബായാര്‍ പൊന്നങ്കളത്തെ മുഹമ്മദ് സ്വാഹില്‍ (18), പൈവളിഗെ കയര്‍ക്കട്ടയിലെ അബ്ദുല്‍ മനാഫ് (19) എന്നിവരാണ് അറസ്റ്റിലായത്. അടക്ക കടത്തികൊണ്ടു പോകാന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ബായാര്‍ പദവിലെ അബ്ദുല്‍ ഖാദറിന്റെ വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്ന ചാക്കില്‍ സൂക്ഷിച്ച അടക്ക കവര്‍ന്നതിന് ശേഷം സ്കൂട്ടറില്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും പിന്തുടര്ന്ന് പിടികൂടുന്നതിനിടെ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.