ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ വെട്ടിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കം ഹൗസിലെ പ്രശോഭ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാംകുമാര്‍ (33) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി മാവുങ്കാല്‍ നെല്ലിത്തറ വളവിലാണ് അക്രമമുണ്ടായത്. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കൊടവലം കൊമ്മട്ട മൂലയിലെ കളിങ്ങോം വീട്ടില്‍ ചന്ദ്രനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് വടിവാള്‍ കൊണ്ട് വെട്ടിയത്. കാലിന് വെട്ടേറ്റ ചന്ദ്രന്‍ […]

കാഞ്ഞങ്ങാട്: ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കം ഹൗസിലെ പ്രശോഭ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാംകുമാര്‍ (33) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി മാവുങ്കാല്‍ നെല്ലിത്തറ വളവിലാണ് അക്രമമുണ്ടായത്. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന കൊടവലം കൊമ്മട്ട മൂലയിലെ കളിങ്ങോം വീട്ടില്‍ ചന്ദ്രനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് വടിവാള്‍ കൊണ്ട് വെട്ടിയത്. കാലിന് വെട്ടേറ്റ ചന്ദ്രന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മേലടുക്കത്തുള്ള യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് വൈശാഖിന്റെ വീട്ടില്‍ പ്രശോഭും ശ്യാംകുമാറും ഒളിവില്‍ കഴിയുകയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് സംഘം വീടുവളയുകയായിരുന്നു. ഇതിനിടെ പൊലീസിനെ അക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

Related Articles
Next Story
Share it