കുന്താപുരത്ത് തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഉഡുപ്പി: കുന്താപുരത്ത് തടാകത്തില്‍ നീന്തുന്നതിനിടെ രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഉള്ളൂര്‍ സ്വദേശികളായ സുമന്ത് മടിവാള(18), ഗണേഷ് (18) എന്നിവരാണ് മരിച്ചത്. ശങ്കരനാരായണ ജൂനിയര്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്താപുരം അമാസെബൈല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ മച്ചാട്ടു കലിനജഡ്ഡു തടാകത്തില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സംഭവം കണ്ടുനിന്ന ഒരാള്‍ നാട്ടുകാരെ വിവരമറിയിച്ചു. സുമന്തിനെയും ഗണേഷിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ ഒഴുക്കില്‍ പെട്ട് മരിക്കുകയായിരുന്നു.

Related Articles
Next Story
Share it