മൈസൂരു: സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ തടാകത്തില്‍ വീണ് മുങ്ങിമരിച്ചു. മുഹമ്മദ് അബ്ദുല്‍ ഷെരീഫ് (21), തന്‍വീര്‍ ബെഗ് (21) എന്നിവരാണ് മരിച്ചത്. അബ്ദുല്‍ ഷെരീഫും തന്‍വീര്‍ ബെഗും അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മൈസൂര്‍ ഹുന്‍സൂര്‍ ഹൊസ്കോട്ടെയിലെ കെഞ്ചനക്കരെ തടാകത്തിന് സമീപം സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷെരീഫും തന്‍വീറും തടാകത്തില്‍ വീഴുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെട്ടു. മൂന്നുപേരും രണ്ടാംവര്‍ഷ ബി കോം വിദ്യാര്‍ഥികളാണ്.