മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് ഗുരുതരം

ബണ്ട്വാള്‍: മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം തോട്ടിലേക്ക് മറിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ പാനെമംഗലൂര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് അല്‍പം അകലെയാണ് അപകടം. മുഹമ്മദ് സലീം, സിഞ്ചന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാനെമംഗലൂരില്‍ ബസില്‍ നിന്ന് ഇറങ്ങി ദേശീയപാതയിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു വിദ്യാര്‍ഥികള്‍. കാര്‍ പിന്നീട് തോട്ടിലേക്ക് മറിഞ്ഞു. മുഹമ്മദ് സലീം മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സിഞ്ചന സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. […]

ബണ്ട്വാള്‍: മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം തോട്ടിലേക്ക് മറിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു-ബംഗളൂരു ദേശീയ പാതയില്‍ പാനെമംഗലൂര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് അല്‍പം അകലെയാണ് അപകടം. മുഹമ്മദ് സലീം, സിഞ്ചന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാനെമംഗലൂരില്‍ ബസില്‍ നിന്ന് ഇറങ്ങി ദേശീയപാതയിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു വിദ്യാര്‍ഥികള്‍. കാര്‍ പിന്നീട് തോട്ടിലേക്ക് മറിഞ്ഞു. മുഹമ്മദ് സലീം മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സിഞ്ചന സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. മേല്‍ക്കര്‍ ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തോട്ടില്‍ വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവറും യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles
Next Story
Share it