മൂഡുബിദ്രിയില്‍ റാഗിംഗിനെ ചൊല്ലി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളും തമ്മില്‍ സംഘട്ടനം; രണ്ടുപേര്‍ക്ക് പരിക്ക്, എട്ട് വിദ്യാര്‍ഥികളെ സസ്പെന്റ്ചെയ്തു

മൂഡുബിദ്രി: മൂഡുബിദ്രി തോടറിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളും തമ്മിലേറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ സഹാസ്, മുഹമ്മദ് സ്വറൂബ് എന്നീ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച കോളേജില്‍ നടക്കാനിരിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനവുമുണ്ടായത്. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെ ചില വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരകളാക്കിയിരുന്നു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിനിട വരുത്തിയത്. സംഘട്ടനത്തിലേര്‍പ്പെട്ട മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെയും ഇലക്ട്രിക്കല്‍ വിഭാഗത്തിലെയും എട്ട് വിദ്യാര്‍ത്ഥികളെ കോളേജ് പ്രിന്‍സിപ്പല്‍ […]

മൂഡുബിദ്രി: മൂഡുബിദ്രി തോടറിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളും ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളും തമ്മിലേറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ സഹാസ്, മുഹമ്മദ് സ്വറൂബ് എന്നീ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച കോളേജില്‍ നടക്കാനിരിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനവുമുണ്ടായത്. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കിടെ ചില വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരകളാക്കിയിരുന്നു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിനിട വരുത്തിയത്. സംഘട്ടനത്തിലേര്‍പ്പെട്ട മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെയും ഇലക്ട്രിക്കല്‍ വിഭാഗത്തിലെയും എട്ട് വിദ്യാര്‍ത്ഥികളെ കോളേജ് പ്രിന്‍സിപ്പല്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it