നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: ഇടുക്കി ഡാമില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതേതുടര്‍ന്ന് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഷട്ടറുകള്‍ അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ആയി ഉയര്‍ത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ആയി കുറക്കാനാണ് തീരുമാനം. മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകള്‍ അടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ […]

ഇടുക്കി: ഇടുക്കി ഡാമില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതേതുടര്‍ന്ന് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഷട്ടറുകള്‍ അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ആയി ഉയര്‍ത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ആയി കുറക്കാനാണ് തീരുമാനം. മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകള്‍ അടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ നീരൊഴുക്കിനെക്കാള്‍ കൂടുതല്‍ ജലം ഒഴുക്കിക്കളയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന് നിലവില്‍ അപകടമൊന്നുമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2403 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ട് പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

Related Articles
Next Story
Share it