എ.ആര്‍. ക്യാമ്പില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: പാറക്കെട്ട എ.ആര്‍ ക്യാമ്പില്‍ പരിശീലനത്തിന്റെ ഭാഗമായി ഗ്രനേഡ് നീക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. സിവില്‍ പൊലീസ് ഓഫീസറായ അണിഞ്ഞയിലെ സുധാകരന്‍ (45), ക്ലാസ് ഫോര്‍ ഗ്രേഡ് ജീവനക്കാരന്‍ കാഞ്ഞങ്ങാട്ടെ പവിത്രന്‍ (45) എന്നിവര്‍ക്കാണ് മുഖത്ത് പരിക്കേറ്റത്. ഇരുവരേയും ഉടന്‍ തന്നെ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും സുധാകരന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. പൊട്ടാതെ ബാക്കികിടന്ന ഒരു ഗ്രനേഡാണ് പൊടുന്നനെ പൊട്ടിത്തെറിച്ചത്. ഇരുവരും […]

കാസര്‍കോട്: പാറക്കെട്ട എ.ആര്‍ ക്യാമ്പില്‍ പരിശീലനത്തിന്റെ ഭാഗമായി ഗ്രനേഡ് നീക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. സിവില്‍ പൊലീസ് ഓഫീസറായ അണിഞ്ഞയിലെ സുധാകരന്‍ (45), ക്ലാസ് ഫോര്‍ ഗ്രേഡ് ജീവനക്കാരന്‍ കാഞ്ഞങ്ങാട്ടെ പവിത്രന്‍ (45) എന്നിവര്‍ക്കാണ് മുഖത്ത് പരിക്കേറ്റത്. ഇരുവരേയും ഉടന്‍ തന്നെ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും സുധാകരന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. പൊട്ടാതെ ബാക്കികിടന്ന ഒരു ഗ്രനേഡാണ് പൊടുന്നനെ പൊട്ടിത്തെറിച്ചത്. ഇരുവരും അടുത്ത് തന്നെ ഉണ്ടായതിനാലാണ് അപകടത്തിനിരയായത്.

Related Articles
Next Story
Share it