ഓട്ടോയില്‍ കടത്തിയ 172.8 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫും സംഘവും എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. ഓട്ടോ കസ്റ്റഡിയിലെടുത്തു. മദ്യം കടത്തിയതിന് സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് (34) എന്നിവരെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് കുമ്പള എക്‌സൈസ് റേഞ്ചിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍ ജയിംസ് കുറിയോ, സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍ […]

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫും സംഘവും എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി. ഓട്ടോ കസ്റ്റഡിയിലെടുത്തു. മദ്യം കടത്തിയതിന് സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് (34) എന്നിവരെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് കുമ്പള എക്‌സൈസ് റേഞ്ചിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍ ജയിംസ് കുറിയോ, സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, സദാനന്ദന്‍, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍, പി.വി ദിജിത്, സൈബര്‍ സെല്‍ ഓഫീസര്‍ നിഖില്‍ പവിത്രന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it