വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 6 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വേങ്ങര മുട്ടം മാടായി വില്ലേജ് നവീം മന്‍സിലിലെ നബീല്‍(24), പിലാത്തറ മുള്ളന്തകത്ത് ഹൗസിലെ അബൂബക്കര്‍ സിദ്ദിഖ് (28) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൊഗ്രാല്‍പുത്തൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ടെമ്പോയിലെ യാത്രക്കാരായ ഇവരില്‍ നിന്ന് എം.ഡി.എം.എ പിടിച്ചത്. എസ്.ഐ വിഷ്ണു പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, […]

കാസര്‍കോട്: 6 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വേങ്ങര മുട്ടം മാടായി വില്ലേജ് നവീം മന്‍സിലിലെ നബീല്‍(24), പിലാത്തറ മുള്ളന്തകത്ത് ഹൗസിലെ അബൂബക്കര്‍ സിദ്ദിഖ് (28) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മൊഗ്രാല്‍പുത്തൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ടെമ്പോയിലെ യാത്രക്കാരായ ഇവരില്‍ നിന്ന് എം.ഡി.എം.എ പിടിച്ചത്. എസ്.ഐ വിഷ്ണു പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, ജെയിംസ്, ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എറണാകുളം ഭാഗത്ത് മീന്‍ വില്‍പന നടത്തി വരികയായിരുന്നു ഇവര്‍. മീന്‍ വില്‍പനയുടെ മറവില്‍ എം.ഡി.എം.എ വില്‍പന നടത്തുകയാണ് ഇവരുടെ രീതി എന്നാണ് സംശയിക്കുന്നത്.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മംഗളൂരു ഭാഗത്ത് നിന്നാണ് എം.ഡി.എം.എ എത്തിച്ചതെന്ന് കരുതുന്നു.

Related Articles
Next Story
Share it