മണല്‍ക്കടത്ത് പിടികൂടാനുള്ള പരിശോധനക്കിടെ കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേര്‍ പിടിയില്‍
കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍ (22), രാജേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. മണല്‍ക്കടത്ത് പിടികൂടാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കുമാറും സംഘവും ഇന്നലെ രാത്രി 8 മണിയോടെ ഒളയത്ത് വെച്ച് നടത്തിയ പരിശോധനക്കിടെ പിക്കപ്പ് വാന്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ സൂക്ഷിച്ച തോക്ക് കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഏഴ് തിരകളും കണ്ടെത്തുകയായിരുന്നു. […]

കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍ (22), രാജേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. മണല്‍ക്കടത്ത് പിടികൂടാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കുമാറും സംഘവും ഇന്നലെ രാത്രി 8 മണിയോടെ ഒളയത്ത് വെച്ച് നടത്തിയ പരിശോധനക്കിടെ പിക്കപ്പ് വാന്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ സൂക്ഷിച്ച തോക്ക് കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഏഴ് തിരകളും കണ്ടെത്തുകയായിരുന്നു. തോക്കിന് ലൈസന്‍സ് ഇല്ലെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ രതീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് കുമാര്‍, ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.