കാറില്‍ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കുമ്പോഴും ജില്ലയിലേക്കുള്ള മയക്കുമരുന്ന്, കഞ്ചാവ്ക്കടത്ത് തുടരുന്നു. 8.02 കിലോ കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ രണ്ട് പേര്‍ കാസര്‍കോട്ട് എക്‌സൈസ് പരിശോധനക്കിടെ പിടിയിലായി. ഇടുക്കി മൂന്നാംകണ്ടത്തെ അന്‍സാര്‍ അസീസ്(29), ശ്രീജിത്ത് (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കറന്തക്കാട്ട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് പിടിച്ചത്. ചാക്കു കെട്ടുകളിലാക്കിയാണ് കാറില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇടുക്കിയിലേക്കാണ് കഞ്ചാവ് കൊണ്ട് പോകുന്നതെന്നും […]

കാസര്‍കോട്: ലഹരിക്കെതിരെ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കുമ്പോഴും ജില്ലയിലേക്കുള്ള മയക്കുമരുന്ന്, കഞ്ചാവ്ക്കടത്ത് തുടരുന്നു. 8.02 കിലോ കഞ്ചാവ് കാറില്‍ കടത്തുന്നതിനിടെ രണ്ട് പേര്‍ കാസര്‍കോട്ട് എക്‌സൈസ് പരിശോധനക്കിടെ പിടിയിലായി. ഇടുക്കി മൂന്നാംകണ്ടത്തെ അന്‍സാര്‍ അസീസ്(29), ശ്രീജിത്ത് (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കറന്തക്കാട്ട് നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കടത്ത് പിടിച്ചത്. ചാക്കു കെട്ടുകളിലാക്കിയാണ് കാറില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇടുക്കിയിലേക്കാണ് കഞ്ചാവ് കൊണ്ട് പോകുന്നതെന്നും ബന്തിയോട്ട് നിന്നുമാണ് ഇവ കൊണ്ട് വന്നതെന്നുമാണ് പിടിയിലായവര്‍ എക്‌സൈസ് അധിതരോട് മൊഴി നല്‍കിയത്. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ നേരത്തെയും കഞ്ചാവ് കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് പിടിക്കപ്പെടുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്.ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ സി.കെ. അഷ്‌റഫ്, സിവില്‍ എകസൈസ് ഓഫീസര്‍മാരായ സാജന്‍ അപ്പിയല്‍, കെ.ആര്‍. പ്രജിത്ത്, വി. മഞ്ജുനാഥ്, പി. നിഷാദ്, കെ. സതീശന്‍, എ.കെ. നാസറുദ്ദീന്‍, കൃഷ്ണപ്രിയ, മെയ്‌മോള്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it