കാറില്‍ കടത്തിയ 4.19 ഗ്രാം മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തിയ 4.19 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്നുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ അബ്ദുല്‍ജവാദ്(26), പെര്‍ള അടുക്കത്ത് അബ്ദുല്‍ അസീസ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ബദിയടുക്ക- ചെര്‍ക്കള റോഡിലെ ചെര്‍ളടുക്കയില്‍ കാസര്‍കോട് എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചെര്‍ളടുക്കയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍ 14 എ.ഡി-6743 നമ്പര്‍ കാറില്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, […]

ബദിയടുക്ക: കാറില്‍ കടത്തിയ 4.19 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്നുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെര്‍ളടുക്കയിലെ അബ്ദുല്‍ജവാദ്(26), പെര്‍ള അടുക്കത്ത് അബ്ദുല്‍ അസീസ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ബദിയടുക്ക- ചെര്‍ക്കള റോഡിലെ ചെര്‍ളടുക്കയില്‍ കാസര്‍കോട് എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചെര്‍ളടുക്കയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ട കെ.എല്‍ 14 എ.ഡി-6743 നമ്പര്‍ കാറില്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, രാമന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍കുഞ്ഞി, മുരളീധരന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it