നഗരത്തിലെ ലോഡ്ജില്‍ നിന്ന് 1.86 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 1.86 കിലോ കഞ്ചാവുമായി ആസാം സ്വദേശി അടക്കം രണ്ട് പേരെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച് പൊലീസ് പിടികൂടി. ആസാം ദിബുര്‍ഗ ചപ്പാത്തലിലെ രാഗേഷ് ലാമ (28), മലപ്പുറം പൊന്നാനി മാനഞ്ചേരി കാഞ്ഞിരമുക്കിലെ കെ.സി വിനോദ് (27) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി.അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, എസ്.ഐ രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സെക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. […]

കാസര്‍കോട്: 1.86 കിലോ കഞ്ചാവുമായി ആസാം സ്വദേശി അടക്കം രണ്ട് പേരെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ വെച്ച് പൊലീസ് പിടികൂടി. ആസാം ദിബുര്‍ഗ ചപ്പാത്തലിലെ രാഗേഷ് ലാമ (28), മലപ്പുറം പൊന്നാനി മാനഞ്ചേരി കാഞ്ഞിരമുക്കിലെ കെ.സി വിനോദ് (27) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി.അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ്, എസ്.ഐ രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സെക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. അതിനിടെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നഗരത്തിലെ എയര്‍ലൈന്‍സ് ലോഡ്ജില്‍ രാഗേഷ് ലാമയും വിനോദും താമസിച്ചിരുന്ന മുറി പരിശോധിച്ചത്. ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വിനോദ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് മൊത്തവില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന.
കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it