കടയുടമയെയും ജീവനക്കാരിയെയും അക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കടയുടമയെയും ജീവനക്കാരിയെയും അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ വൈ.എ ട്രേഡേഴ്സ് ഉടമ മൊയോലം പെരിയാനത്തെ എം. യദുകുമാര്‍ (47), ജീവനക്കാരി മുത്തനടുക്കത്തെ കുസുമം (46) എന്നിവരെ അക്രമിച്ച കേസില്‍ പ്രതികളായ ചെര്‍ക്കാപ്പാറയിലെ ശ്രീജിത്ത്, സുജിത്ത് എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇലക്ട്രിക് പ്ലംബിങ്ങ് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ ഫാനിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം. കടയിലെത്തിയ […]

കാഞ്ഞങ്ങാട്: കടയുടമയെയും ജീവനക്കാരിയെയും അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ വൈ.എ ട്രേഡേഴ്സ് ഉടമ മൊയോലം പെരിയാനത്തെ എം. യദുകുമാര്‍ (47), ജീവനക്കാരി മുത്തനടുക്കത്തെ കുസുമം (46) എന്നിവരെ അക്രമിച്ച കേസില്‍ പ്രതികളായ ചെര്‍ക്കാപ്പാറയിലെ ശ്രീജിത്ത്, സുജിത്ത് എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇലക്ട്രിക് പ്ലംബിങ്ങ് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ ഫാനിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം. കടയിലെത്തിയ ശ്രീജിത്തും സുജിത്തും നേരത്തെ ഇവിടെ നിന്ന് വാങ്ങിയ ഫാനിന്റെ വാറണ്ടിയെ ചൊല്ലി കടയിലെ ജീവനക്കാരിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് പ്രകോപിതരായ രണ്ടുപേരും ജീവനക്കാരി കുസുമത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ഇത് തടഞ്ഞപ്പോള്‍ കടയിലെ കസേരകൊണ്ട് യദുകുമാറിന്റെ തലക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യദുകുമാറിനെയും കുസുമത്തെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ നടത്തി.