അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡില്‍ കണ്ണപ്പബാക്ക് ഹൗസില്‍ അബ്ദുല്‍ അസീസ് (36), ഉദ്യാവര്‍ ജെ.എം റോഡില്‍ റൗഫ് റഹീം മന്‍സിലിലെ അബ്ദുല്‍റഹീം(41) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായം നല്‍കിയവരാണ് ഇരുവരുമെന്ന് […]

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡില്‍ കണ്ണപ്പബാക്ക് ഹൗസില്‍ അബ്ദുല്‍ അസീസ് (36), ഉദ്യാവര്‍ ജെ.എം റോഡില്‍ റൗഫ് റഹീം മന്‍സിലിലെ അബ്ദുല്‍റഹീം(41) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായം നല്‍കിയവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സിദ്ധിഖിനെ ബന്തിയോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുവന്ന രണ്ടുപേരില്‍ ഒരാളാണ് അബ്ദുല്‍അസീസ്. ക്വട്ടേഷന്‍ നല്‍കിയ സംഘത്തെ കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് അബ്ദുല്‍റഹീമിനെതിരായ കുറ്റം. സിദ്ധിഖിനെ ക്രൂരമായി മര്‍ദ്ദിച്ചവരും ക്വട്ടേഷന്‍ നല്‍കിയവരും അടക്കം മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു. സിദ്ധിഖ് വധക്കേസിലെ നാല് പ്രതികളുടെ വീടുകളില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ബുധനാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെ നീണ്ടുനിന്നു. പൈവളിഗെയിലെയും പരിസരങ്ങളിലെയും പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ കൈയിലെ പണം തീര്‍ന്ന് വീട്ടില്‍ തിരിച്ചെത്തുമെന്ന നിഗമനത്തിലാണ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയത്. കേസിലെ മറ്റ് രണ്ടുപ്രതികളായ റഹീസും ഷാഫിയും ഗള്‍ഫിലേക്ക് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു പ്രതി നേപ്പാള്‍ വഴിയും മറ്റൊരു പ്രതി ബംഗളൂരു വഴിയുമാണ് ഗള്‍ഫിലേക്ക് കടന്നത്. ബാക്കി പ്രതികള്‍ കര്‍ണാടക, ഗോവ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് കരുതുന്നു. ബംഗളൂരു, ഗോവ, പൂന, മുംബൈ തുടങ്ങി വിവിധ ഭാഗങ്ങളിലായി പ്രതികള്‍ക്കായി വിവിധ പൊലീസ് സ്‌ക്വാഡുകള്‍ അന്വേഷണം തുടരുകയാണ്. ക്വട്ടേഷന്‍ നല്‍കിയവരും ഏറ്റെടുത്തവരും ഉള്‍പ്പെടെ നിലവില്‍ 9 പ്രതികളാണുള്ളത്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it