കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി മോഷണക്കേസുകളിലെ പ്രതി അടക്കം 2 പേര്‍ പിടിയില്‍

ആദൂര്‍: കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അടക്കം രണ്ട് പേരെ ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ പിടികൂടി. നെല്ലിക്കട്ടയിലെ സുഹൈല്‍(21), എടനീരിലെ നിഹാല്‍(19) എന്നിവരാണ് അറസ്റ്റിലായത്. സുള്ള്യ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇന്നലെ രാത്രി 7മണിയോടെ കുണ്ടാറില്‍ പൊലീസ് വാഹന പരിശോധന നടത്തവെ നിര്‍ത്തിയിട്ട ബസില്‍ ഇടിക്കുകയായിരുന്നു. അതിനിടെ സുഹൈല്‍ ബൈക്കുമായി കടന്നുകളഞ്ഞു. നിഹാലിനെ ചോദ്യം ചെയ്തപ്പോഴാണ് മടിക്കേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് വ്യക്തമായത്. പിന്നീട് ചെര്‍ക്കള പെട്രോള്‍ […]

ആദൂര്‍: കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അടക്കം രണ്ട് പേരെ ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ പിടികൂടി. നെല്ലിക്കട്ടയിലെ സുഹൈല്‍(21), എടനീരിലെ നിഹാല്‍(19) എന്നിവരാണ് അറസ്റ്റിലായത്. സുള്ള്യ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇന്നലെ രാത്രി 7മണിയോടെ കുണ്ടാറില്‍ പൊലീസ് വാഹന പരിശോധന നടത്തവെ നിര്‍ത്തിയിട്ട ബസില്‍ ഇടിക്കുകയായിരുന്നു. അതിനിടെ സുഹൈല്‍ ബൈക്കുമായി കടന്നുകളഞ്ഞു. നിഹാലിനെ ചോദ്യം ചെയ്തപ്പോഴാണ് മടിക്കേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് വ്യക്തമായത്. പിന്നീട് ചെര്‍ക്കള പെട്രോള്‍ പമ്പിന് സമീപം ബൈക്ക് കണ്ടെത്തി. സുഹൈലിനെ നെല്ലിക്കട്ടയില്‍ വെച്ച് രാത്രി 12 മണിയോടെ പിടികൂടുകയായിരുന്നു. സുഹൈല്‍ 50 ലേറെ ബൈക്ക് മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണത്തിന് മടിക്കേരി പൊലീസ് കേസെടുത്തിരുന്നു. ഇരുവരെയും മടിക്കേരി പൊലീസിന് കൈമാറി.

Related Articles
Next Story
Share it