ബേഡകം മുന്നാട് സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലത്ത് പിടിയില്‍; തട്ടിപ്പുമായി കാസര്‍കോട്ടെ സംഘത്തിനും ബന്ധമെന്ന് പൊലീസ്

കാസര്‍കോട്: സാമ്പത്തികബാധ്യത നേരിടുന്ന ബേഡകം മുന്നാട് സ്വദേശിക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലത്ത് പൊലീസ് പിടിയിലായി. കാസര്‍കോട് മുന്നാട് പറയംപള്ളത്തെ ശശിധരനില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ കൊല്ലം കുളത്തുപ്പുഴ നെല്ലിമൂടിലെ ഷീബ(42), നാവായിക്കുളം പുതുശേരിമുക്കിലെ അനീഷ്(35) എന്നിവരെയാണ് ഏരൂര്‍ ഇന്‍സ്പെക്ടര്‍ എസ് അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ 24 കോടിയോളം രൂപ വായ്പ നല്‍കാമെന്ന് […]

കാസര്‍കോട്: സാമ്പത്തികബാധ്യത നേരിടുന്ന ബേഡകം മുന്നാട് സ്വദേശിക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലത്ത് പൊലീസ് പിടിയിലായി. കാസര്‍കോട് മുന്നാട് പറയംപള്ളത്തെ ശശിധരനില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ കൊല്ലം കുളത്തുപ്പുഴ നെല്ലിമൂടിലെ ഷീബ(42), നാവായിക്കുളം പുതുശേരിമുക്കിലെ അനീഷ്(35) എന്നിവരെയാണ് ഏരൂര്‍ ഇന്‍സ്പെക്ടര്‍ എസ് അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ 24 കോടിയോളം രൂപ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ തുക കൈമാറുന്നതിന് മുമ്പുള്ള നിയമനടപടി പൂര്‍ത്തിയാക്കുന്നതിന് 1.24 കോടി രൂപ മുന്‍കൂര്‍ നല്‍കണമെന്ന് പ്രതികള്‍ ശശിധരനോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ ശശിധരന്‍ പണം നിക്ഷേപിക്കുകയും ചെയ്തു. പ്രതികള്‍ പണം ഏരൂരിലെ ബാങ്ക് ശാഖയില്‍ നിന്ന് പിന്‍വലിച്ച ശേഷം ശശിധരനോട് 50 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പ് മനസിലാക്കിയ ശശിധരന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. പരാതി കാസര്‍കോട് പൊലീസ് ഏരൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. ശശിധരനെ അടുത്തറിയുന്ന കാസര്‍കോട് സ്വദേശികളുടെ സഹായത്തോടെയാണ് പണം തട്ടിയെടുത്തതെന്ന് ഏരൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചു. കാസര്‍കോട്ടെ ചില ഹൈടെക് തട്ടിപ്പുകാര്‍ സംഘത്തില്‍ ഉള്‍പ്പെട്ടുവെന്നതിന് തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it