പുലിക്കുന്നില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: പുലിക്കുന്നില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കണ്ണിക്ക് സമീപം മുബാറക് മന്‍സിലിലെ ടി.എ ആസിഫ്(37), ആലംപാടി എരിയപ്പാടി ഹൗസിലെ പി.എം അബ്ദുല്‍ഖാദര്‍ (40) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ വിനോദ് കുമാര്‍, എസ്.ഐ അഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഘു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് സമീപത്തെ മുഹമ്മദ് ഷായുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. പത്തിന് വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടിലെ […]

കാസര്‍കോട്: പുലിക്കുന്നില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കണ്ണിക്ക് സമീപം മുബാറക് മന്‍സിലിലെ ടി.എ ആസിഫ്(37), ആലംപാടി എരിയപ്പാടി ഹൗസിലെ പി.എം അബ്ദുല്‍ഖാദര്‍ (40) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ വിനോദ് കുമാര്‍, എസ്.ഐ അഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഘു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് സമീപത്തെ മുഹമ്മദ് ഷായുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. പത്തിന് വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടിലെ കല്ല്യാണ ചടങ്ങിന് പോയിരുന്നു. 12ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. രണ്ട് ഗ്രാം സ്വര്‍ണ്ണാഭരണവും 15,000 രൂപയും രണ്ട് ഗ്യാസ് സിലിണ്ടറുകളും ചെമ്പ് പാത്രങ്ങളുമാണ് കവര്‍ന്നത്. കാസര്‍കോട് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ടുപ്രതികള്‍ പിടിയിലാവുന്നത്.