ചൂരിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍; നാലുപേര്‍ക്കായി അന്വേഷണം

കാസര്‍കോട്: സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സൂചന. ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കായി അന്വേഷണം നടത്തിവരികയാണ്. അണങ്കൂര്‍ ബെദിരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (31), അബ്ദുല്‍ഖാദര്‍ (25) എന്നിവരാണ് ഇന്ന് രാവിലെ ആറ് മണിയോടെ പിടിയിലായത്. ചൂരി ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ജാബിറി(30)നെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനത്തിലെത്തിയ സംഘം ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ജാബിറിനെ […]

കാസര്‍കോട്: സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സൂചന. ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കായി അന്വേഷണം നടത്തിവരികയാണ്. അണങ്കൂര്‍ ബെദിരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (31), അബ്ദുല്‍ഖാദര്‍ (25) എന്നിവരാണ് ഇന്ന് രാവിലെ ആറ് മണിയോടെ പിടിയിലായത്. ചൂരി ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ജാബിറി(30)നെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനത്തിലെത്തിയ സംഘം ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ജാബിറിനെ തട്ടിക്കൊണ്ടുപോവുകയും അണങ്കൂരിനും ബെദിരക്കുമിടയില്‍ വിട്ടയക്കുകയായിരുന്നുവെന്നുമാണ് പരാതി. സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന. അതേസമയം ജാബിറിനെ കാണാനില്ലെന്ന് കാട്ടി മാതാവ് കാസര്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിനിടെയാണ് അണങ്കൂരില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് തന്നെ തട്ടിക്കൊണ്ടുപോയ വിവരം യുവാവ് അറിയിച്ചത്. ഇതേ തുടര്‍ന്ന് കേസെടുക്കുകയും അന്വേഷണത്തിനിടെ രണ്ടുപേരെ പിടികൂടുകയുമായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി സി.ഐ പി. അജിത് കുമാര്‍ അറിയിച്ചു.

Related Articles
Next Story
Share it