ബംഗളൂരുവില്‍ നിന്ന് കവര്‍ന്ന കാറുമായി രണ്ട് പേര്‍ സീതാംഗോളിയില്‍ പിടിയില്‍

കാസര്‍കോട്: ബംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ സീതാംഗോളിയില്‍ വെച്ച് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബംഗളൂരു പൊലീസിന് കൈമാറി. കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, പ്രൊബോഷന്‍ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം കരമന സ്വദേശിയും ബംഗളൂരുവില്‍ വ്യവസായിയുമായ കാസിഫ് മാഹിന്‍ഖാന്റെ ഹുണ്ടായ് കാറാണ് കവര്‍ന്നത്. ഈ മാസം 3ന് ബംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസൂര്‍ […]

കാസര്‍കോട്: ബംഗളൂരുവില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കാര്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ സീതാംഗോളിയില്‍ വെച്ച് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബംഗളൂരു പൊലീസിന് കൈമാറി. കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, പ്രൊബോഷന്‍ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം കരമന സ്വദേശിയും ബംഗളൂരുവില്‍ വ്യവസായിയുമായ കാസിഫ് മാഹിന്‍ഖാന്റെ ഹുണ്ടായ് കാറാണ് കവര്‍ന്നത്. ഈ മാസം 3ന് ബംഗളൂരു ബണ്ടിപ്പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുസൂര്‍ സര്‍വ്വീസ് റോഡിലുള്ള പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. ആറിന് തിരിച്ചെത്തിയപ്പോഴാണ് കാര്‍ കവര്‍ന്നതായി അറിയുന്നത്. തുടര്‍ന്ന് ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് മോഷ്ടിച്ച കാറുമായി രണ്ടു പേരെ കാസര്‍കോട് പൊലീസ് പിടികൂടുന്നത്.

Related Articles
Next Story
Share it