ചെര്‍ക്കളയില്‍ ഒമ്പത് ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് റേഞ്ച് നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ നടത്തിയ പരിശോധനക്കിടെ 9.18 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തിരുവനന്തപുരം വിതുര ചിറ്റാര്‍ ആനപ്പാറയിലെ എസ്. അനില്‍ (42), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ കെ.കെ മനോജ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ചെര്‍ക്കള ദേശീയപാതക്ക് സമീപത്തെ ഒരു കെട്ടിടത്തിനടുത്ത് വെച്ചാണ് മദ്യവുമായി ഇരുവരേയും പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. വില്‍പ്പനക്കായി സൂക്ഷിച്ച മദ്യമാണ് ഇവരില്‍ നിന്ന് […]

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് റേഞ്ച് നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ നടത്തിയ പരിശോധനക്കിടെ 9.18 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തിരുവനന്തപുരം വിതുര ചിറ്റാര്‍ ആനപ്പാറയിലെ എസ്. അനില്‍ (42), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ കെ.കെ മനോജ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ചെര്‍ക്കള ദേശീയപാതക്ക് സമീപത്തെ ഒരു കെട്ടിടത്തിനടുത്ത് വെച്ചാണ് മദ്യവുമായി ഇരുവരേയും പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. വില്‍പ്പനക്കായി സൂക്ഷിച്ച മദ്യമാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കി.

Related Articles
Next Story
Share it