സീതാംഗോളിയില്‍ ഒരുകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും സീതാംഗോളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാറില്‍ കടത്തിക്കൊണ്ടുവന്ന 1.038 കിലോഗ്രാം കഞ്ചാവുമായി സീതാംഗോളിയിലെ ബി. ഹനീഫ (40), ടയര്‍ ഫൈസല്‍ എന്ന ഇ.ആര്‍ ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു. ഹനീഫക്കെതിരെ രണ്ട് കിലോ കഞ്ചാവ് കടത്തിയതിന് നേരത്തെയും കേസുണ്ട്.മയക്കുമരുന്ന് കേസുകളടക്കം എട്ടോളം കേസുകളില്‍ പ്രതിയാണ് ഫൈസലെന്നും നേരത്തെ കാപ്പ പ്രകാരം […]

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും സീതാംഗോളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാറില്‍ കടത്തിക്കൊണ്ടുവന്ന 1.038 കിലോഗ്രാം കഞ്ചാവുമായി സീതാംഗോളിയിലെ ബി. ഹനീഫ (40), ടയര്‍ ഫൈസല്‍ എന്ന ഇ.ആര്‍ ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു. ഹനീഫക്കെതിരെ രണ്ട് കിലോ കഞ്ചാവ് കടത്തിയതിന് നേരത്തെയും കേസുണ്ട്.
മയക്കുമരുന്ന് കേസുകളടക്കം എട്ടോളം കേസുകളില്‍ പ്രതിയാണ് ഫൈസലെന്നും നേരത്തെ കാപ്പ പ്രകാരം അറസ്റ്റിലായിരുന്നുവെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി മുരളി, സാജന്‍ അപ്യാല്‍, സിവില്‍ ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, വി.വി ഷിജിത്ത്, പി.എസ് പൃഷി, നിഖില്‍ പവിത്രന്‍, വനിതാ ഓഫീസര്‍ കൃഷ്ണപ്രിയ എം.ബി, ഡ്രൈവര്‍മാരായ പി.എ ക്രിസ്റ്റീന്‍, പി.എസ് വിജയന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it