സോളാര്‍ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടിയിലെ മാക്കോട് അബ്ദുല്‍ മന്‍സൂര്‍ ടി.എ(41), ചെമ്മനാട് ചളിയംകോട്ടെ അബ്ദുല്‍ ഖാദര്‍ അഫീഖ്(20) എന്നിവരെയാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ അര്‍ദ്ധരാത്രി ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാന പാതയില്‍ വാഹന പരിശോധന […]

മേല്‍പ്പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടിയിലെ മാക്കോട് അബ്ദുല്‍ മന്‍സൂര്‍ ടി.എ(41), ചെമ്മനാട് ചളിയംകോട്ടെ അബ്ദുല്‍ ഖാദര്‍ അഫീഖ്(20) എന്നിവരെയാണ് മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ അര്‍ദ്ധരാത്രി ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാന പാതയില്‍ വാഹന പരിശോധന നടത്തിവരവെയാണ് പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ ബാറ്ററി മോഷ്ടാക്കളെ കയ്യോടെ പിടികൂടിയത്. വാഹന പരിശോധന നടത്തുന്നത് കണ്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന പൊലീസ് സംഘം പിടികൂടി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ രണ്ട് വലിയ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ കാണപ്പെട്ടു. ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ച് കടത്തി കൊണ്ട് പോകുന്ന സംഘത്തില്‍പെട്ടവരാണെന്ന് വ്യക്തമായി. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 14 എച്ച്-8430 നമ്പര്‍ ഓട്ടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാര്‍ ബാറ്ററികളും കസ്റ്റഡിയിലെടുത്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പൊലീസ് സംഘത്തില്‍ സി.ഐ ടി. ഉത്തംദാസിനൊപ്പം എസ്.ഐ കെ. അനുരൂപ്, ഗ്രേഡ് എസ്.ഐ ശശിധരന്‍ പിള്ള, സിവില്‍ പൊലീസുദ്യോഗസ്ഥരായ അജിത്കുമാര്‍. ടി, പ്രദീഷ് കുമാര്‍ പി.എം, ഉണ്ണികൃഷ്ണന്‍. സി, വിനീഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it