കാലിച്ചാനടുക്കത്ത് രണ്ട് പേര്‍ക്ക് വെടിയേറ്റു, സ്‌കൂട്ടറിന് തീയിട്ടു; യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: തായന്നൂര്‍ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്കു വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് യുവാവ് അക്രമം കാട്ടിയത്. പരിക്കേറ്റ കാലിച്ചാനടുക്കം സ്വദേശികളായ ചാക്കേ (51), സ്‌കറിയ എന്നിവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാക്രമം കാട്ടിയ യുവാവ് റിട്ട.എസ്.ഐ കൂടിയായ പിതാവിന്റെ സ്‌കൂട്ടിക്കും തീയിട്ടതായി വിവരമുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടന്നു വരികയാണ്.

കാഞ്ഞങ്ങാട്: തായന്നൂര്‍ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്കു വെടിയേറ്റു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് യുവാവ് അക്രമം കാട്ടിയത്.
പരിക്കേറ്റ കാലിച്ചാനടുക്കം സ്വദേശികളായ ചാക്കേ (51), സ്‌കറിയ എന്നിവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാക്രമം കാട്ടിയ യുവാവ് റിട്ട.എസ്.ഐ കൂടിയായ പിതാവിന്റെ സ്‌കൂട്ടിക്കും തീയിട്ടതായി വിവരമുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടന്നു വരികയാണ്.

Related Articles
Next Story
Share it