ആരിക്കാടിയില്‍ ടോറസ് ലോറിയും സിലിണ്ടര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കുമ്പള: ദേശീയപാതയില്‍ ആരിക്കാടി രണ്ടാം ഗേറ്റിന് സമീപം ടോറസ് ലോറിയും സിലിണ്ടര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഗ്യാസ് സിലിണ്ടര്‍ ലോറി ഡ്രൈവര്‍ കണ്ണൂര്‍ കേളകം ചുങ്കകണ്ണ് സ്വദേശി സതീഷ് കുമാര്‍ (54), ടോറസ് ഡ്രൈവര്‍ കര്‍ണാടക ബാഗല്‍കോട്ടിലെ ശിവരാജ് (39) എന്നിവരെ പരിക്കേറ്റ് ദേര്‍ളക്കട്ട കാണിചൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിയുമായി ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് […]

കുമ്പള: ദേശീയപാതയില്‍ ആരിക്കാടി രണ്ടാം ഗേറ്റിന് സമീപം ടോറസ് ലോറിയും സിലിണ്ടര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഗ്യാസ് സിലിണ്ടര്‍ ലോറി ഡ്രൈവര്‍ കണ്ണൂര്‍ കേളകം ചുങ്കകണ്ണ് സ്വദേശി സതീഷ് കുമാര്‍ (54), ടോറസ് ഡ്രൈവര്‍ കര്‍ണാടക ബാഗല്‍കോട്ടിലെ ശിവരാജ് (39) എന്നിവരെ പരിക്കേറ്റ് ദേര്‍ളക്കട്ട കാണിചൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിയുമായി ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും ഗ്യാസ് സിലിണ്ടറുകളുമായി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് നേര്‍ക്കുനേര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അകത്ത് കുടുങ്ങിയ ഡ്രൈവര്‍മാരെ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.