എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സംഭവം. ഹൊസ്ദര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി. പി ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ കെ.പി. സതീശ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കല്ലൂരാവി നിസാമുദ്ദിന്‍ മാന്‍സിലില്‍ പി.സമദ് (31) ആണ് അറസ്റ്റിലായത്. 1.070 ഗ്രാം എം.ഡി.എം.എയുമായി ഒഴിഞ്ഞവളപ്പില്‍ സഞ്ചരിക്കവേയാണ് പിടികൂടിയത്.ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ കൊണ്ടു വന്ന് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്‍പ്പന നടത്തുന്ന ബല്ല കടപ്പുറത്തെ ഷാഹിദ […]

കാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സംഭവം. ഹൊസ്ദര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്.പി. പി ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ കെ.പി. സതീശ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കല്ലൂരാവി നിസാമുദ്ദിന്‍ മാന്‍സിലില്‍ പി.സമദ് (31) ആണ് അറസ്റ്റിലായത്. 1.070 ഗ്രാം എം.ഡി.എം.എയുമായി ഒഴിഞ്ഞവളപ്പില്‍ സഞ്ചരിക്കവേയാണ് പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ കൊണ്ടു വന്ന് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്‍പ്പന നടത്തുന്ന ബല്ല കടപ്പുറത്തെ ഷാഹിദ മാന്‍സിലില്‍ എം.പി ജാഫറിനെ (32) ചന്തേര എസ്.ഐ ശ്രീദാസ് അറസ്റ്റ് ചെയ്തു. പൊലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ് എന്നിവര്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it