എക്‌സൈസ് സംഘം വേഷം മാറിയെത്തി ലഹരിക്കടത്ത് പിടിച്ചു; എം.ഡി.എം.എ മയക്കുമരുന്നുമായി കൊലക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്ന് വേഷം മാറി എത്തിയ എക്‌സൈസ് സംഘം പിടിച്ചു. കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു.പെരിങ്കടി സ്വദേശിയും കുമ്പള ബംബ്രാണയില്‍ താമസക്കാരനുമായ അബ്ദുല്‍ റുമൈസ്(27), പെരിങ്കടിയിലെ എം.കെ. മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് വര്‍ഷം മുമ്പ് ഉപ്പള ബേക്കൂര്‍ ചിമ്പറത്തെ പെയിന്റിംഗ് തൊഴിലാളി മുഹമ്മദ് അല്‍ത്താഫിനെ ഉപ്പളയില്‍ നിന്ന് കാറില്‍ തട്ടികൊണ്ടു പോയി കര്‍ണാടകയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് റുമൈസ് എന്ന് എക്‌സൈസ് സംഘം […]

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്ന് വേഷം മാറി എത്തിയ എക്‌സൈസ് സംഘം പിടിച്ചു. കൊലക്കേസ് പ്രതിയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു.
പെരിങ്കടി സ്വദേശിയും കുമ്പള ബംബ്രാണയില്‍ താമസക്കാരനുമായ അബ്ദുല്‍ റുമൈസ്(27), പെരിങ്കടിയിലെ എം.കെ. മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് വര്‍ഷം മുമ്പ് ഉപ്പള ബേക്കൂര്‍ ചിമ്പറത്തെ പെയിന്റിംഗ് തൊഴിലാളി മുഹമ്മദ് അല്‍ത്താഫിനെ ഉപ്പളയില്‍ നിന്ന് കാറില്‍ തട്ടികൊണ്ടു പോയി കര്‍ണാടകയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് റുമൈസ് എന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറില്‍ നിന്ന് 0.69 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു.
കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘമാണ് വേഷം മാറിയെത്തി മയക്കുമരുന്ന് കടത്ത് പിടിച്ചത്. ഉപ്പള ടൗണില്‍ കാറില്‍ സഞ്ചരിച്ച സംഘത്തെ സംശയം തോന്നി തടഞ്ഞ് നിര്‍ത്തി കാര്‍ പരിശോധിക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷണന്‍, പ്രിവന്റീവ് ഓഫീസര്‍ അഷറഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. സതീഷന്‍, സി. അജീഷ്, എം.കെ. നസ്‌റുദ്ദീന്‍, വി. മഞ്ചുനാഥന്‍, ഡ്രൈവര്‍ ദിജിത് കുമാര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it